കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നെന്നു കാണിച്ച് നടിക്കും നടിയുടെ അഭിഭാഷകനുമെതിരെ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. തന്നെ വിളിച്ച ഫോൺ വിവരങ്ങളടക്കം സമർപ്പിച്ചാണു ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മോനോനെതിരേ നടി ലൈകികാരോപണം ഉന്നയിച്ചത്. ഇതു തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും അതിനാൽ നടിക്കെതിരെയും ഈ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരേയും നടപടി വേണമെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്നു.
അതുപോലെ തന്റെ ഭാര്യയുടെ ഫോണിൽ വിളിച്ച് ‘‘മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഭാര്യയുടെ നമ്പറിൽ സെപ്റ്റംബർ 13നാണ് കോൾ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സമൂഹമാധ്യമത്തിൽ തനിക്കെതിരെ പോസ്റ്റിട്ടതായും ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.