കണ്ണൂര്‍: തലശേരിയിൽ മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്. പരിയാരത്തുനിന്ന് മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്.
ഞായറാഴ്ച രാത്രി 11ഓടെയാണ് അപകടമുണ്ടായത്. മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ് കുളം ബസാറിലേക്ക് തീയണയ്ക്കാനായി പോയ ഫയര്എഞ്ചിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തിൽ ആംബുലന്‍സ് തകര്‍ന്നു. ആംബുലൻസിലുണ്ടായിരുന്ന മറ്റ് ആൾക്കാർക്കും പരുക്കുപറ്റി. ഫയര്‍എഞ്ചിന്റെ മുൻഭാഗത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ആംബുലന്‍സിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സെത്തിച്ച് മാറ്റുകയായിരുന്നു.