മധ്യപ്രദേശ്: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ മൂന്നു ബാഗുകളിലായി അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ചയാണ് പോലീസ് ഒരു റേഷന്‍ കടയ്ക്ക് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.
ഗുണയിലെ ഖടോലി ഗ്രാമത്തിലെ ഒരു റേഷന്‍ കടയ്ക്ക് പിന്നില്‍ നിന്നാണ് ബാഗുകള്‍ കണ്ടെത്തിയതെന്ന് ചഞ്ചോഡ സബ് ഡിവിഷണല്‍ ഓഫിസര്‍ ഓഫ് പോലീസ് (എസ്ഡിഒപി) ദിവ്യ രജാവത്ത് പറഞ്ഞു.
പ്രദേശത്തുള്ളവര്‍ പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഒരു സംഘം അവിടെയെത്തി ബാഗുകള്‍ തുറന്നു പരിശോധിക്കുകയായിരുന്നു.ബാഗുകളില്‍
ശരീരഭാഗങ്ങള്‍ നിറച്ച നിലയിലായിരുന്നു. ഇത് കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങളറിയാന്‍ സാധിക്കുകയുള്ളു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.