കൊച്ചി: ആറുവർഷത്തെ പ്രണയത്തിനു ശേഷം നടി ശ്രീവിദ്യ മുല്ലച്ചേരി സംവിധായകന് രാഹുല്‍ രാമചന്ദ്രനു സ്വന്തം. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കൊച്ചിയിലായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയായിരുന്നു ശ്രീവിദ്യയുടെ വിവാഹവസ്ത്രം. നിറയെ ഗോള്‍ഡന്‍ സീക്വിന്‍ വര്‍ക്കുകള്‍ ചെയ്ത ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. നിറയെ സ്വര്‍ണാഭരണങ്ങളും അണിഞ്ഞു. പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു രാഹുലിന്റെ വേഷം.
വിവാഹത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീവിദ്യ.
കൂടാതെ നിരവധി ടെലിവിഷൻ പരിപാടികളിലൂടെയും ആങ്കറിങ്ങിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു. 2019 ൽ റിലീസ് ചെയ്ത ജീംബൂബയാണ് രാഹുലിന്റെ സംവിധാനത്തിൽ എത്തിയ ആദ്യ ചിത്രം. നിലവിൽ സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് രാഹുൽ.